high-court-elephant-3
  • 15 ആനകളെ എഴുന്നള്ളിക്കണമെന്നത് ആചാരമാണോ എന്ന് ഹൈക്കോടതി
  • തൃപ്പുണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രം ഭാരവാഹികളോടാണ് ചോദ്യം
  • മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചേമതിയാവൂയെന്ന് ആവര്‍ത്തിച്ച് കോടതി

 

 

സുരക്ഷാകാരണങ്ങളാൽ ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങൾ അനിവാര്യമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ഹൈക്കോടതി പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങളിൽ ഒരുതരത്തിലും ഇളവ് നൽകാനാവില്ല. ആനയില്ലെങ്കിൽ ആചാരങ്ങൾ ഇല്ലാതാകുമോയെന്നും, ഹിന്ദുമതം തകരുമോയെന്നും കോടതി ചോദിച്ചു.

 

Google News Logo Follow Us on Google News

പരിഹാസ്യമായ വാദങ്ങളാണ് ആന എഴുന്നള്ളിപ്പിന് വേണ്ടി ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. നാട്ടാനകളുടെ എണ്ണം കുറഞ്ഞുവരുകയാണ്. കുട്ടികളെപ്പോലെ സംരക്ഷിക്കേണ്ട ജീവി വര്‍ഗമാണ് ആനകള്‍. ഉത്സവത്തിനെത്തുന്ന ആളുകളുടെ സുരക്ഷിതത്വം കൂടി പരിഗണിക്കണം സുരക്ഷാ കാരണങ്ങളാല്‍ ആന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. ആനയില്ലെങ്കില്‍ ആചാരങ്ങള്‍ മുടങ്ങുമോയെന്നും, ഹിന്ദുമതം ഇല്ലാതാകുമോയെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.. Also Read: ആന എഴുന്നള്ളിപ്പ്; നിലപാട് കടുപ്പിച്ച് ഹൈക്കോടതി




വൃശ്ചികോത്സവത്തിന് മാർഗനിർദ്ദേശങ്ങളിൽ ഇളവ് വേണമെന്ന് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടു. ദൂരപരിധി പാലിച്ചാൽ 9 ആനളെ മാത്രമെ എഴുന്നള്ളിക്കാനാകൂവെന്നും ക്ഷേത്ര ഭാരവാഹികൾ. എങ്കിൽ 9 ആനകളുടെ എഴുന്നള്ളിപ്പുമായി മുന്നോട്ടു പോയിക്കൂടെയെന്ന് കോടതി ചോദിച്ചു. 15 ആനകളെ എഴുന്നള്ളിക്കണമെന്നത് ആചാരമാണോയെന്നും ചോദ്യം. ചങ്ങലയില്‍ ബന്ധിക്കപ്പെട്ട ആനകളെ കണ്ടാണോ ആസ്വദിക്കുന്നതെന്ന് ആനപ്രേമികളെ കോടതി പരിഹസിച്ചു.

 

ആനകൾ തമ്മിലുള്ള മൂന്നു മീറ്റർ അകലം ഉത്തമമെന്ന് ആന വിദഗ്ധൻ ഡോ.പി.എസ്.ഈസ കോടതിയിൽ അറിയിച്ചു. അകലം കുറവ് ആണെങ്കിൽ ആനകൾ അസ്വസ്ഥരാവുമെന്നും ആന അദ്ദേഹം വ്യക്തമാക്കി. മാർഗനിർദേശങ്ങളിൽ ഇളവ് വേണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡും, ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റിയും ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല.

ENGLISH SUMMARY:

Elephant parading not an essential religious practice kerala high court