കൊച്ചുകുട്ടികള്‍ക്ക് ദര്‍ശനത്തിനായി സന്നിധാനത്ത് കുട്ടി ഗേറ്റ്. പതിനെട്ടാംപടി കയറിയെത്തുന്ന കുട്ടികളെ ഫ്ലൈ ഓവര്‍ ഒഴിവാക്കി തിരുനടയിലെത്തിച്ച് ദര്‍ശനം ഉറപ്പുവരുത്തുന്നതാണ് സംവിധാനം. കുട്ടികളേയും അവര്‍ക്കൊപ്പമുള്ള രക്ഷിതാക്കളെയുമാണ് കുട്ടിഗേറ്റിലൂടെ കടത്തിവിടുന്നത്.

പതിനെട്ടാംപടി കയറിയെത്തുന്ന കൊച്ചുകുട്ടികളെ ഇക്കാണുന്ന കുട്ടിഗേറ്റിലൂടെയാണ് തിരുനടയിലെത്തിക്കുന്നത്. ശ്രീകോവിലിനു സമീപത്താണ് ഈ പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുന്നത്. ദര്‍ശനത്തിനുള്ള ആദ്യ നിരയിലാണ് ഗേറ്റിലൂടെ എത്തുന്നവര്‍ക്ക് സ്ഥാനം ലഭിക്കുന്നത്. കുട്ടികളേയും അവര്‍ക്കൊപ്പമുള്ള രക്ഷിതാക്കളേയും ഇതുവഴി കടത്തിവിടും. പമ്പയില്‍ നിന്നു നടന്നെത്തുന്ന കുട്ടികള്‍  ഫ്ലൈ ഓവര്‍ വഴി പോകുന്നത് ഒഴിവാക്കുന്നതിനാണ് കുട്ടിഗേറ്റ് എന്ന ആശയത്തിലേക്ക് എത്തിച്ചത്

കഴിഞ്ഞ വര്‍ഷം മുതലാണ് കുട്ടിഗേറ്റ് ആരംഭിച്ചത്.കുട്ടികളോടൊപ്പമെത്തുന്നവര്‍ ഭൂരിഭാഗവും ഇതുവഴിയാണ് ദര്‍ശനം നടത്തിയത്.

ENGLISH SUMMARY:

A children's gate has been set up at the Sannidhanam for young children to have a darshanam