കൊച്ചി സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ആക്രിഗോഡൗണില്‍ തീപിടിത്തം. പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടിത്തമുണ്ടായത്.  ഗോഡൗണിലുണ്ടായിരുന്ന ആറ് ഇതരസംസ്ഥാന തൊഴിലാളികളെ ഫയര്‍ഫോഴ്സ് രക്ഷപെടുത്തി. സൗത്ത് റെയില്‍വേ മേല്‍പ്പാലം വഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചു. ആലപ്പുഴയിലേക്കുള്ള ട്രെയിന്‍ ഗതാഗതം രണ്ടുമണിക്കൂറിനുശേഷം പുനഃസ്ഥാപിച്ചു. Also Read: ‘എന്‍റെ വീടാണ് കത്തിയത്; തീ കണ്ടപാടെ ഞാന്‍ അമ്മയെയും കൊണ്ട് ഓടി'


ഗോഡൗണിന് സമീപത്തെ  ലോഡ്ജിലെയും വീടുകളിലെയും താമസക്കാരെ  ഒഴിപ്പിച്ചു. തീപിടിത്തത്തില്‍ 12ഓളം ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചെന്ന് ഫയര്‍ഫോഴ്സ്. ഗോഡൗണിനോട് ചേര്‍ന്ന ഒരുവീടും കടകളും വാഹനങ്ങളും കത്തിനശിച്ചു. തീ പൂര്‍ണമായും നിയന്ത്രണവിധേയമായതായി ഫയര്‍ഫോഴ്സ് അറിയിച്ചു.   

ENGLISH SUMMARY:

Huge fire near Kochi South railway station; The explosion; Six non-state workers were rescued by the fire force. Traffic on the South Railway flyover has been suspended