ഇത്തവണത്തെ പൂജാം ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറാണ് ഭാഗ്യവാന്‍. കൊല്ലത്തെ ജയകുമാര്‍ ലോട്ടറീസില്‍ നിന്നാണ് ദിനേശ് കുമാര്‍ ലോട്ടറിയെടുത്തത്. പത്ത് ലോട്ടറിയെടുത്തതില്‍ നിന്നും ഒരു ലോട്ടറിക്കാണ് ബംപറടിച്ചത്. ഒരു ദിവസത്തെ ആകാംക്ഷയ്ക്ക് ശേഷമാണ് ഭാഗ്യശാലിയെ കണ്ടെത്തിയത്. സമ്മാനാര്‍ഹനായ ദിനേശ് കുമാറിന് ആറുകോടി 18 ലക്ഷം രൂപ ലഭിക്കും.
ബംപര്‍ സ്ഥിരമായെടുക്കുമെന്നതാണ് രീതിയെന്ന് ദിനേശ് കുമാര്‍ പറഞ്ഞു. ചെറിയ ടിക്കറ്റെടുക്കാറില്ല. ബംപര്‍ ടിക്കറ്റ് 10 എണ്ണം ഒന്നിച്ചെടുത്തും. അത് അച്ഛനും അമ്മയ്ക്കും കുടുംബക്കാര്‍ക്കുമായി വീതിച്ചു നല്‍കും. ഇത്തവണ പത്ത് ടിക്കറ്റ് മാത്രമാണ് എടുത്തത്. മുഴുവന്‍ എടുത്തതും കൊല്ലത്തെ ഏജന്‍സിയില്‍ നിന്നാണ്' ദിനേശ് കുമാര്‍ പറഞ്ഞു.
നേരത്തെ 50,000 രൂപ, 10,000 സമ്മാനങ്ങള്‍ അടിച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ 2019 തില്‍ 12 കോടി രൂപയുടെ ബംപറടിച്ചപ്പോള്‍ തൊട്ടടുത്ത നമ്പറിനാണ് ദിനേശ് കുമാറിന് ഒന്നാം സമ്മാനം നഷ്ടമായത്. ഫാം ബിസിനസ് നടത്തുന്നയാളാണ് ദിനേശ് കുമാര്‍. ലോട്ടറിയടിച്ച ദിനേശ് കുമാറിന് കൊല്ലത്തെ ഏജന്‍സിയില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചത്. തലപ്പാവ് അണിയിച്ചാണ് ഏജന്‍സി ജീവനക്കാര്‍ ഭാഗ്യശാലിയെ സ്വീകരിച്ചത്.