റോഡപകടങ്ങള്‍ കൂടാന്‍ അശ്രദ്ധമായ ഡ്രൈവിങ് പ്രധാന കാരണമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നന്നായി ഉറങ്ങിയശേഷം മാത്രമേ രാത്രി ഡ്രൈവിങ് നടത്താവൂ. റോഡുകള്‍ നന്നായിട്ടും അപകടങ്ങള്‍ കൂടുന്നത് പരിശോധിക്കണം. പൊലീസിനെകൂടി ഉള്‍പ്പെടുത്തി പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
റോഡിലെ അപകടസാഹചര്യം പരിശോധിക്കുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍. സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്നും കലക്ടര്‍ പറഞ്ഞു.
പുനലൂര്‍ മൂവാറ്റുപുഴ പാതയിലെ അപകടങ്ങള്‍ക്ക് കാരണം അമിതവേഗമെന്ന് കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ. റോഡുനിര്‍മാണം പൂര്‍ത്തിയായിട്ടില്ല. സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചുവരുന്നതേയുള്ളൂവെന്നും എംഎല്‍എ പറഞ്ഞു.