train-04

മുംബൈ മലയാളികളുടെ ദുരിത യാത്രയ്ക്ക് ആശ്വാസം . ക്രിസ്മസ് - പുതുവത്സര തിരക്ക് പ്രമാണിച്ച് മുംബൈ - തിരുവനന്തപുരം റൂട്ടിൽ സ്പെഷൽ ട്രെയിൻ സർവീസ്  പ്രഖ്യാപിച്ചു. എൽ ടി ടി  - തിരുവനന്തപുരം നോർത്ത് സ്പെഷൽ  19 , 26 , ജനുവരി 2 , 9 തീയതികളിൽ സർവീസ് നടത്തും.

 

തിരുവനന്തപുരം നോർത്ത് - എൽടിടി സർവീസ് 21, 28, ജനുവരി 4 , 11. തീയതികളിലായിരിക്കും. റിസർവേഷൻ ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. 25 ലക്ഷത്തോളം മുംബൈ മലയാളികൾ ട്രെയിനിൽ ടിക്കറ്റ് കിട്ടാതെ ദുരിതപ്പെടുന്നത് മനോരമ ന്യൂസ്  തിക്കി തിരക്കി തീവണ്ടി വാർത്താ പരമ്പരയിലൂടെ തുറന്ന് കാണിച്ചിരുന്നു.

Google News Logo Follow Us on Google News