സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേൽക്കാനുള്ള തിരക്കിലാണ് ഇപ്പോൾ തിരുവനന്തപുരം നഗരം. തലസ്ഥാനത്തേക്ക് എത്തുന്നവരുടെ രുചിഭേദങ്ങൾ പലതാണെങ്കിലും ഏറെ പ്രത്യേകത നിറഞ്ഞൊരു സ്ഥലം പരിചയപ്പെടാം. സാധാരണക്കാരൻ മുതൽ ഇന്ത്യയുടെ രാഷ്‌ട്രപതി വരെ വന്നിരുന്ന ഒരു ഹോട്ടൽ. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് പിറകിലെ ഗാന്ധാരിയമ്മൻ കോവിലിന് സമീപത്തെ ശ്രീഗുരുവായൂരപ്പൻ ഹോട്ടൽ.