p-jayarajan31

ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിനെ ന്യായീകരിച്ച് പി.ജയരാജന്‍. മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പരോള്‍ നല്‍കിയത് മഹാപരാധമല്ല. കോവിഡ് കാലത്തും മനുഷ്യാവകാശത്തിന്റെ പേരില്‍ ഇങ്ങനെ പലര്‍ക്കും പരോള്‍ കിട്ടിയിട്ടുണ്ട്. അര്‍ഹത ഉണ്ടായിട്ടും കഴിഞ്ഞ ആറ് വര്‍ഷം ജയില്‍ വകുപ്പ് പരോള്‍ നല്‍കിയില്ല. തടവറകള്‍ തിരുത്തല്‍ കേന്ദ്രമാണെന്നും പി.ജയരാജന്‍ ഓര്‍മിപ്പിച്ചു. 

Read Also: ടി.പി വധക്കേസ് പ്രതി കൊടി സുനിക്ക് 30 ദിവസത്തെ പരോൾ; ആഭ്യന്തരവകുപ്പ് മറുപടി പറയണം: കെ.കെ.രമ

30 ദിവസത്തേക്കാണ് കൊടി സുനിയ്ക്കു പരോൾ. അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് പരോൾ. അമ്മയുടെ അപേക്ഷ പ്രകാരം മനുഷ്യാവകാശ കമ്മിഷന്റെ നിർദേശപ്രകാരമാണ് ജയിൽ ഡിജിപി പരോൾ അനുവദിച്ചത്. പരോൾ ലഭിച്ചതോടെ 28ന് തവനൂർ ജയിലിൽനിന്ന് സുനി പുറത്തിറങ്ങി. അ‍ഞ്ചു വർഷത്തിനു ശേഷമാണ് സുനി പുറത്തിറങ്ങുന്നത്. പൊലീസ് റിപ്പോർട്ട് എതിരായിട്ടും പരോൾ അനുവദിക്കുകയായിരുന്നു. ജയിലിൽനിന്ന് പരോൾ ലഭിച്ച ഘട്ടങ്ങളിൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് സുനിക്ക് പരോൾ നൽകരുതെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു.

 

അസാധാരണ സംഭവമാണെന്ന് ടിപിയുടെ ഭാര്യ കെ.കെ.രമ എംഎൽഎ പറഞ്ഞു. സുനിയുടെ അമ്മയ്ക്ക് മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാൻ അവകാശമുണ്ട്. പക്ഷേ 30 ദിവസം പരോൾ കൊടുക്കുന്നത് എന്തിനാണെന്നു അറിയില്ലെന്നും കെ.കെ.രമ പ്രതികരിച്ചു.

ENGLISH SUMMARY:

P Jayarajan support kodi suni parol