ബ്രാഹ്മണാധികാരത്തെ പൂര്‍ണമായി എതിര്‍ക്കുന്ന രീതിയായിരുന്നില്ല ശ്രീനാരായണ ഗുരുവിന്‍റേതെന്ന് ചരിത്രകാരന്‍ മനു എസ്.പിള്ള. രാജ്യത്തെ മറ്റ് സാമൂഹിക പരിഷ്കര്‍ത്താക്കളുമായി താരമത്യം ചെയ്യുമ്പോള്‍ തികച്ചും വ്യത്യസ്തനായിരുന്നു ശ്രീനാരായണ ഗുരു. നവോഥാന നായകന്‍ എന്നതിലുപരി ആത്മീയ ഗുരു എന്ന നിലയിലാണ് ഗുരുദേവന്‍റെ സ്ഥാനം. ഗുരുവിന് ബ്രാഹ്മണ്യത്തോട് സമ്പൂര്‍ണ വിപ്ലവം പ്രഖ്യാപിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും മനു എസ്.പിള്ള മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ
1947ന് മുമ്പുള്ള ഹിന്ദുമതത്തിന്‍റെ ചരിത്രവഴികള്‍ പരിശോധിക്കുന്ന ഗോഡ്സ്, ഗണ്‍സ് ആന്‍റ് മിഷണറീസ് എന്ന പുസ്തകത്തില്‍ ശ്രീനാരായണ ഗുരുവടക്കമുള്ള നവോഥാന നേതാക്കളുടെ പങ്ക് പരിശോധിക്കുന്നു. മഹാരാഷ്ട്രയിലെ ജ്യോതിറാവു ഫുലെയെപ്പോലുള്ളവര്‍ ബ്രാഹ്മണര്‍ക്കെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തുകയും ബ്രാഹ്മണ്യത്തിന്‍റെ ശൈലികള്‍ തള്ളിക്കളയുകയും ചെയ്തിരുന്നു. എന്നാല്‍ ശ്രീനാരായണ ഗുരു ബാഹ്മണ മത രീതികള്‍ സമ്പൂര്‍ണമായി നിരാകരിച്ചില്ല. ഒരളവുവരെ അവയെ അനുകരിക്കുകയും ചെയ്തു. വേദങ്ങളും ഹിന്ദുഗ്രന്ഥങ്ങളും പഠിക്കാന്‍ ആഹ്വാനം ചെയ്തു. സ്വയം ഒരു സംസ്കൃത പണ്ഡിതനുമായിരുന്നു.
ഒരു സാമൂഹിക ക്രമം എന്ന നിലയിലുള്ള ബ്രാഹ്മണ്യത്തെയാണ് ഗുരു എതിര്‍ത്തത്. ഹിന്ദുമതത്തെ ജനാധിപത്യവല്‍ക്കരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ശിവ പ്രതിഷ്ഠ നടത്തി ബ്രാഹ്മണരുടേത് മാത്രമെന്ന് കരുതപ്പെട്ടിരുന്ന അവകാശങ്ങളോടു പ്രതിഷേധിക്കുകയും ചെയ്തു.
തിരുവിതാംകൂറിലെ സാമൂഹിക പരിഷ്കരണങ്ങള്‍ രാജാവിന്‍റെ ഔദാര്യമായിരുന്നില്ല . ഇതിനായി ഈഴവ വിഭാഗങ്ങള്‍ ചെലുത്തിയ സമ്മര്‍ദം ശക്തമായിരുന്നു. ശ്രീനാരായണ ഗുരുവിന്‍റെ ആത്മീയ നേതൃത്വത്തോടൊപ്പം സംഘടിതമായും രാഷ്ട്രീയമായും ഈഴവര്‍ അതെങ്ങനെ വിനിയോഗിച്ചെന്നതും പ്രസക്തമാണെന്ന് മനു എസ് പിള്ള പറഞ്ഞു.
അയോധ്യ ക്ഷേത്രനിര്‍മാണം, മസ്ജിദുകള്‍ക്കു കീഴില്‍ ക്ഷേത്രഭാഗങ്ങള്‍ക്കായി സര്‍വേ നടത്തുന്നത്, സവര്‍ക്കര്‍ നിര്‍വചിച്ച ഹിന്ദുത്വ, ഹിന്ദുമതത്തിലുണ്ടായ മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ജയമോഹനുമായുള്ള അഭിമുഖത്തില്‍ മനു എസ്.പിള്ള സംസാരിക്കുന്നു.