ayyappadas-kalosavam

അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ കലോത്സവത്തിലെ വൃന്ദവാദ്യ മത്സരത്തിൽ ഓടക്കുഴൽ വായിച്ച് കോട്ടയത്ത് നിന്നുള്ള ഹരിഹർദാസ്. ഗായകനായ അച്ഛൻ  അയ്യപ്പദാസ് കഴിഞ്ഞദിവസമാണ് അപകടത്തിൽ മരിച്ചത്. അച്ഛന്റെ ഷർട്ടും വാച്ചും മാലയും അണിഞ്ഞാണ് ഹരിഹർദാസ് മത്സരിച്ചത്.

സംഘത്തിലെ എല്ലാവരും വെള്ള ഷർട്ട് ഇട്ടപ്പോൾ ഹരിഹർദാസ് അവൻ്റെ അച്ഛൻ്റെ ഷർട്ടണിഞ്ഞു. അച്ഛന്‍റെ  ആത്മാവും മണവും കൂടെയുണ്ട്.

അയ്യപ്പദാസ് ശനിയാഴ്ച രാത്രിയാണ് കോട്ടയം കാണക്കാരിയിൽ ബൈക്ക് അപകടത്തിൽ മരിച്ചത്. ഓടക്കുഴൽ വിഭാഗത്തിലെ മത്സരം ഉപേക്ഷിച്ച് ഹരിഹർദാസ് വീട്ടിലേക്ക് പോയി. ഓടക്കുഴലിൽ തുടർച്ചയായ മൂന്നാംജയം എന്ന അച്ഛന്‍റെ സ്വപ്നം പൊലിഞ്ഞു.

 

ഞായറാഴ്ച രാത്രി ചിതയ്ക്ക് തീ കൊളുത്തിയശേഷം ഹരിഹർദാസ് വൃന്ദവാദ്യ മത്സരത്തിനായി തിരുവനന്തപുരത്തേക്ക് വന്നു.  

കോട്ടയം ളാക്കാട്ടൂർ എൻഎസ്എസ് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഹരിഹർദാസ്. മുൻപ്

കൊച്ചിൻ കലാഭവനിലെ ഗായകനായിരുന്ന അയ്യപ്പദാസ് കോട്ടയം സ്റ്റാർ വോയിസ് ഗാനമേള ട്രൂപ്പിലെ ഗായകനായിരുന്നു. മകൻ്റെ കലോത്സവത്തിലെ വിജയത്തിലെ ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്നത് അയ്യപ്പദാസ് ആയിരുന്നു.

കരഞ്ഞു കലങ്ങിയ കണ്ണുമായി അനിയത്തിയും അമ്മയും വീട്ടിലുണ്ട്. അച്ഛൻ എല്ലാം തന്നെ ഏൽപ്പിച്ചാണ് പോയതെന്ന് ഹരിഹർദാസ് പറയുന്നു.

ENGLISH SUMMARY:

Son participated in State School Kalolsavam competition just hours after his father's death