എറണാകുളം പറവൂരില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. 20പേര്‍ക്ക് പരുക്കേറ്റു. ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. രാവിലെ ആറരയോടെയാണ് ഗുരുവായൂരില്‍ നിന്ന് വൈറ്റിലയിലേക്ക് വന്ന ആയിഷയെന്ന ബസ് വള്ളുവള്ളിയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
അതേസമയം, ബസിന്‍റെ സ്റ്റിയറിങ് തകരാറാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ബസിന്‍റെ ഫിറ്റ്നസ് സംബന്ധിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. യാത്രയ്ക്കിടെ സ്റ്റിയറിങിന്‍റെ ഭാഗങ്ങള്‍ അഴിഞ്ഞ് വീണുവെന്നാണ് സംശയം. ടയറുകള്‍ പൊളിഞ്ഞ് കമ്പി പുറത്തുകാണുന്ന നിലയിലാണ്. ദൃശ്യങ്ങള്‍ മനോരമന്യൂസിന് ലഭിച്ചു.