• ‘പത്തനംതിട്ടയില്‍ ദലിത് പെണ്‍കുട്ടിയെ പൊതുസ്ഥലത്തടക്കം പീഡിപ്പിച്ചു’
  • ‘ചുട്ടിപ്പാറയിലും പഠിച്ച സ്കൂളിലും അടക്കം പല സ്ഥങ്ങളില്‍ പീഡിപ്പിക്കപ്പെട്ടു’
  • നാല്‍പതോളം പേരെ തിരിച്ചറിഞ്ഞെന്നും സി.ഡബ്ല്യു.സി ചെയര്‍മാന്‍

പത്തനംതിട്ടയില്‍ ദലിത് പെണ്‍കുട്ടിയെ പൊതുസ്ഥലത്തടക്കം പീഡിപ്പിച്ചുവെന്ന്   സി.ഡബ്ല്യു.സി ചെയര്‍മാന്‍ എന്‍.രാജീവ് മനോരമ ന്യൂസിനോട്. ചുട്ടിപ്പാറയിലും പഠിച്ച സ്കൂളിലും അടക്കം പല സ്ഥങ്ങളില്‍ പീഡിപ്പിക്കപ്പെട്ടു. നാല്‍പതോളം പേരെ തിരിച്ചറിഞ്ഞെന്നും സി.ഡബ്ല്യു.സി ചെയര്‍മാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, പത്തനംതിട്ടയിലെ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതില്‍ 10 പേര്‍ കൂടി കസ്റ്റഡിയില്‍. 62 പേരെ തിരിച്ചറിഞ്ഞു, പ്രതികളുടെ എണ്ണം 64ല്‍ കൂടുതലായേക്കുമെന്ന് പൊലീസ്.

ദലിത് പെണ്‍കുട്ടിയെ പതിമൂന്നാം  വയസില്‍ ആദ്യം പീഡിപ്പിച്ചത് അടുത്ത സുഹൃത്ത് തന്നെയാണ്.  തുടര്‍ന്ന്  പിതാവിന്‍റെ സുഹൃത്തുക്കളും ആണ്‍ സുഹൃത്തിന്‍റെ കൂട്ടുകാരും പീഡിപ്പിച്ചു. പ്രതികള്‍ നഗ്നചിത്രങ്ങള്‍ കൈമാറിയെന്നും അതുകാട്ടി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. പ്രതികൾക്കെതിരെ എസ്.സി, എസ്.ടി പീഡന നിരോധന നിയമവും ചുമത്തും . പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. 13 വയസു മുതല്‍ 18 വയസുവരെ 62പേരാണ് കുട്ടിയെ പീഡിപ്പിച്ചത്.  

പത്തനംതിട്ട പ്രക്കാനം വലിയവട്ടം പുതുവല്‍തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി.കെ.വിനീത് (30), കൊച്ചുപറമ്പില്‍ കെ.അനന്ദു (21), ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി(ശ്രീനി-24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റാന്നി കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. നാൽപതോളം പേർക്കെതിരെ പൊലീസ് പോക്സോ കേസെടുത്തു. 

ENGLISH SUMMARY:

CWC Chairman N. Rajeev said that a Dalit girl was raped in a public place in Pathanamthitta. She was raped in many places, including Chuttippara and the school she studied in. The CWC Chairman told that girl has identified about forty people.