എഡിജിപി, എംആർ അജിത് കുമാറിന് ക്ലിൻ ചിറ്റ് നൽകിയ റിപ്പോർട്ടിൽ വ്യക്തത തേടി വിജിലൻസ് ഡയറക്ടർ. അന്വേഷണത്തിനു മേൽ നോട്ടം വഹിച്ച വിജിലൻസ് പ്രത്യേക യൂണിറ്റ് എസ്.പി നേരിട്ടെത്തി വിശദീകരണം നൽകണമെന്നാണ് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത ആവശ്യപ്പെട്ടത്. തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് എസ്പിയുടെ മേൽനോട്ടത്തിൽ ഡി വൈ എസ് പി ഷിബു പാപ്പച്ചനാണ് അന്വേഷണം നടത്തിയത്.
എംആർ അജിത് കുമാറിന് ക്ലിൻ ചിറ്റ് നൽകിയ റിപ്പോര്‍ട്ട് മടക്കിയിട്ടില്ലെന്ന് യോഗേഷ് ഗുപ്ത. അന്വേഷണ ഉദ്യോഗസ്ഥനോട് വ്യക്തത മാത്രമാണ് തേടിയത്. വിശദീകരണം നല്‍കാന്‍ എസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിജിലന്‍സ് ഡയറക്ടര്‍ .
വീട് നിർമാണം, ഫ്ലാറ്റ് വാങ്ങൽ തുടങ്ങിയവയുൾപ്പെടെ വ്യക്തത ആവശ്യമായ കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ടിലുള്ള രേഖകളിലും മൊഴികളിലുമാണ് അന്വേഷണ ഉദ്യോഗസ്ഥനോട് വ്യക്തത തേടിയത്. ഫയലുമായി നേരിട്ട് ചർച്ചക്ക് വരാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
എംആർ അജിത്കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ വീട് നിർമാണം, ഫ്ലാറ്റ് വാങ്ങിയതിലും വിറ്റതിലും ക്രമക്കേട്, സ്വർണക്കടത്ത് സംഘത്തിൽ നിന്നു പങ്കുപറ്റുന്നു തുടങ്ങി 4 ആരോപണങ്ങളാണ് പിവി അൻവർ എംഎൽഎ ഉന്നയിച്ചത്. ഇതിലാണ് വിജിലൻസ് അന്വേഷണം നടന്നത്.