മലപ്പുറം കൊണ്ടോട്ടിയിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഷഹാനയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി. ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുൽ വാഹിദിന്റെയും കുടുംബത്തിന്റെയും അധിക്ഷേപത്തെ തുടർന്നാണ് ഷഹാന മുംതാസ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ പരാതി. മൃതദേഹം ഒൻപതു മണിയോടെ കൊണ്ടോട്ടി പഴയങ്ങാടി വലിയ ജുമായത്ത് പള്ളിയിൽ കബറടക്കി.
സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ഷഹാനയെ കണ്ടെത്തിയത്. ഭർത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനം മൂലമാണ് ഷഹാന ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ ആരോപണം. നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞു ഭർത്താവ് അബ്ദുൽ വാഹിദ് 19 കാരി ഷഹാന നിരന്തരം അവഹേളിക്കുമായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം. വിവാഹബന്ധം വേർപെടുത്താൻ നിർബന്ധിച്ചതോടെയാണ് ഷഹാന മാനസികമായി തളർന്നത്.
ഷഹാനയുടെ കുടുംബത്തിന്റെ മൊഴി കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രേഖപ്പെടുത്തി. 2024 മെയ് 27 ന് ആയിരുന്നു വിവാഹം. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. ഷഹാനയുടെ മൃതദേഹം പഴയങ്ങാടി വലിയ ജുമായത്ത് പള്ളിയിൽ കബറടക്കി.