TOPICS COVERED

സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിലായി മൂന്നു മരണം. അമ്പത് പേര്‍ക്ക് പരുക്കേറ്റു. വൈക്കത്ത് കാറും ബൈക്കും കൂട്ടിയിടിച്ചാണ് രണ്ടുപേര്‍ മരിച്ചത്. കോഴിക്കോട് താമരശ്ശേരിയിൽ  കെഎസ്ആർടിസി ബസും  ലോറിയും, കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

കോട്ടയം വൈക്കത്തുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ കുടവെച്ചൂർ സ്വദേശി നിധീഷ് , പൂച്ചാക്കൽ സ്വദേശി അക്ഷയ് എന്നിവരാണ് മരിച്ചത്. തോട്ടകം സ്വദേശി ആദിദേവിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് മൂന്ന് പേർ കയറിയ ബൈക്കും കാറും കൂട്ടിയിടിച്ചത്. അപകടകാരണം വ്യക്തമല്ല. കോഴിക്കോട് താമരശേരിയിലുണ്ടായ അപകടത്തില്‍ എലത്തൂർ സ്വദേശി മുഹമ്മദ് മസൂദാണ് മരിച്ചത്. 12 പേര്‍ക്ക് പരുക്കേറ്റു. കെഎസ്ആർടിസി ബസും ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാർ പൂർണമായും തകർന്നു. പത്തനംതിട്ട കടമ്പനാട്ട്  കോളജ് വിദ്യാർത്ഥികൾ വിനോദയാത്ര പോയ ബസ് മറിഞ്ഞ് മുപ്പതിലധികം പേര്‍ക്ക് പരുക്കേറ്റു. വാഗമണ്ണിലേക്ക് യാത്ര പോയ കൊല്ലം പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ബി എഡ് കോളേജിലെ വിദ്യാർത്ഥികളാണ് രാവിലെ ആറുമണിയോടെ അപകടത്തിൽപ്പെട്ടത്. കല്ലുകുഴി ജംഗ്ഷനിലെ വളവ് അമിതവേഗത്തിൽ എടുത്തപ്പോൾ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും അടക്കം 51 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ബസിന്‍റെ പിൻടയർ പൂർണമായും തേഞ്ഞുതീർന്നതാണ്. 

ശബരിമല പാതയില്‍ അട്ടത്തോട്ടില്‍ KSRTC ബസ് കൊക്കയിലേക്ക് ചരിഞ്ഞ് എട്ട് തീര്‍ഥാടകര്‍ക്ക് പരുക്കേറ്റു. നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസ് നടത്തുന്ന ബസ് മരത്തില്‍തട്ടി നിന്നതിനാല്‍ വലിയ അപകടം ഒഴിവായി

ENGLISH SUMMARY:

Three deaths occurred in various road accidents across the state.