TOPICS COVERED

കൊല്ലം  കാരാളിമുക്ക് കടപുഴ റോഡില്‍ ശനിയാഴ്ച വൈകിട്ടാണ് അഞ്ചാം ക്ലാസുകാരന്‍റെ ജീവനെടുത്ത ദാരുണ സംഭവം നടന്നത്. ചീറിപാഞ്ഞെത്തിയ ബൈക്കിടിച്ചാണ്  നെടുമ്പ്രത്ത് തെക്കതിൽ അനിൽകുമാറിന്റേയും അംബികയുടെയും മകൻ പതിനൊന്നു വയസുളള എ അഭിരാം മരിച്ചത്. റോഡു വശത്തുകൂടി നടന്നു പോകുമ്പോള്‍ കാരാളിമുക്കില്‍ നിന്ന് പാഞ്ഞെത്തിയ ബൈക്ക് അഭിരാമിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അഭിരാമിന്റെ തോളിലുണ്ടായിരുന്ന ബാഗിന്റെ വളളി ബൈക്കിന്റെ ഹാന്‍ഡിലില്‍ കുടുങ്ങിയപ്പോള്‍ കുട്ടിയെ വലിച്ചിഴച്ച് മുപ്പതു മീറ്ററോളം മുന്നോട്ടു നീങ്ങിയാണ് അഭിരാം വീണത്. 

ബൈക്ക് ഓടിച്ച അരിനല്ലൂർ കോവൂർ പരിശവിള പടിഞ്ഞാറ്റതിൽ ബേസ് ലിന്‍ ബ്രിട്ടോ സ്ഥലത്തു നിന്ന് രക്ഷപെട്ടിരുന്നു. സഹോദരന്റെ ബൈക്കില്‍ കറങ്ങിനടക്കുമ്പോഴാണ് ബൈക്ക് ഒാടിക്കാന്‍ ലൈസന്‍സ് പോലുമില്ലാത്ത ബേസ്ലിന്‍ അപകടമുണ്ടാക്കിയത്. 

മനപൂര്‍വം അല്ലാത്ത നരഹത്യയ്ക്കാണ് ശാസ്താംകോട്ട പൊലീസ് ബേസിലിനെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തതത്. 

ENGLISH SUMMARY:

A tragic incident occurred where a fifth-grade boy was dragged along the road for about 30 meters, resulting in his unfortunate death.