TOPICS COVERED

നാൽപ്പത്തിമൂവായിരം അടി ഉയരത്തിൽ നിന്നും ഇന്ത്യൻ പതാകയുമായി സ്കൈ ഡൈവിങ് ചെയ്ത കൊച്ചിക്കാരൻ ജിതിൻ വിജയനെ കണ്ടാലോ. അഡ്വഞ്ചർ സ്പോർട്ടിൽ രാജ്യത്തെ ഏറ്റവും വലിയ പുരസ്കാരമായ ടെൻസിങ് നോർഗെ അവാർഡും നേടിയാണ് ജിതിന്റെ എൻട്രി. 

അഡ്വഞ്ചർ സ്പോർട്സിനോടുള്ള കമ്പം.. സ്കൈ ഡൈവിങ് കിനാവ് കണ്ട് ഒടുവിൽ സ്വപ്നത്തിലേക്ക് പറന്ന ജിതിനെ തേടിയെത്തിയത് ടെൻസിങ് അവാർഡും.  2019ൽ ന്യീസിലൻഡിൽ വച്ചാണ് ആദ്യമായി ജിതിൻ പറക്കലിൻ്റെ ത്രില്ലറിഞ്ഞത്. 2022ൽ സ്പെയിനിൽ വച്ച് ലൈസൻസ് നേടി.  

 2023 ജൂണിൽ തുടർച്ചയായി 18 ദിവസം ഡൈവിങ് നടത്തി നേടിയ ഗിന്നസ് റെക്കോർഡും അക്കൊല്ലം ജൂലൈയിൽ അമേരിക്കയിൽ 43000 അടി ഉയരത്തിൽ നിന്നുള്ള ഡൈവിങ്ങും ജിതിന്‍റെ നേട്ടങ്ങളിൽ ഏറ്റവും തിളക്കമേറിയവയാണ്.

നേട്ടങ്ങളിലേക്കുള്ള യാത്ര ജിതിന് ഒട്ടും എളുപ്പമായിരുന്നില്ല. എന്തിനും കൂടെ നിൽക്കുന്ന കുടുംബവും കൂട്ടുകാരുമാണ് ഇനിയും ആകാശങ്ങൾ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നത്.