മെഡിക്കല്‍ കോളജിലെ മരുന്ന് ക്ഷാമത്തില്‍ ദിവസങ്ങളായിട്ടും ഇടപെടാതെ സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നതിനെതിരെയാണ് എം.കെ. രാഘവന്‍ എം.പിയുടെ 24 മണിക്കൂര്‍ ഉപവാസം.
വടക്കന്‍ കേരളത്തിലെ ആയിരക്കണക്കിന് സാധാരണ രോഗികളാണ് മരുന്നില്ലാതെ വലയുന്നതെന്ന് ഉദ്ഘാടനം ചെയ്ത എം.കെ. മുനീര്‍ എംഎല്‍എ.
എംപിയുടെ ഉപവാസസമരത്തിന് പിന്നാലെ മരുന്ന് ക്ഷാമത്തില്‍ പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാനാണ് ജില്ലാകോണ്‍ഗ്രസ് കമ്മറ്റിയുടെ തീരുമാനം.
80 കോടി രൂപ കുടിശിക ആയതിനെതുടര്‍ന്നാണ് വിതരണക്കാര്‍ മരുന്ന് വിതരണം നിര്‍ത്തിവച്ചതും പ്രതിസന്ധി രൂക്ഷമായതും. ഇന്നലെ മരുന്ന് വിതരണക്കാരുമായി നടത്തിയ പ്രാഥമിക ചര്‍ച്ച പരാജയപ്പെട്ടിരുന്നു.