തിരുവനന്തപുരത്ത് മീൻ പിടിച്ചു കൊണ്ടിരുന്നയാളെ കാട്ടാന ചുഴറ്റിയെറിഞ്ഞു. വിതുര തലത്ത് കാവിൽ നടന്ന കാട്ടാനയാക്രമണത്തിൽ ശിവാനന്ദൻ കാണി(60)ക്ക് നട്ടെല്ലിനു പരുക്കേറ്റു. പുലർച്ചെ നാലുമണിക്ക് പുഴവക്കത്ത് മീൻപിടിച്ചു കൊണ്ടിരിക്കെയായിരുന്നു ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ ശിവാനന്ദനെ ടാപ്പിങ്ങ് തൊഴിലാളികൾ ഉടന്‍ തന്നെ വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. കാടിനോട് ചേർന്ന ഈ പ്രദേശത്ത് വന്യ ജീവി ആക്രമണം പതിവാണ്.