ngo

TOPICS COVERED

സിപിഐ അനുകൂല സംഘടനയായ ജോയിന്‍റ് കൗണ്‍സിലിനും പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ക്കും  കാര്യമായ അംഗബലമുള്ള വില്ലേജ് ഓഫിസുകള്‍, താലൂക്ക് ഓഫിസുകള്‍, കലക്ടറേറ്റ്, മൃഗസംരക്ഷണ ഓഫിസുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ സമരം കാര്യമായി ബാധിച്ചേക്കും. സെക്രട്ടറിയേറ്റിലും ആയിരത്തിലേറെ ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുത്തേക്കുമെന്നാണ് സംഘടനയുടെ അവകാശവാദം. ഡിഎ കുടിശികയിനത്തില്‍ മാത്രം പ്രതിമാസം 4370 രൂപമുതല്‍ 31692 രൂപ വരെ ഉദ്യോഗസ്ഥര്‍ക്ക് നഷ്ടമെന്നാണ് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

 

എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം കിട്ടാനുണ്ടെങ്കിലും സര്‍ക്കാരിന്‍റെ വാക്ക് വിശ്വസിച്ച് സമരം ചെയ്യുന്നില്ലെന്നു സിപിഎം അനുകൂല സര്‍വീസ് സംഘടനകള്‍.

എന്നാല്‍ സിപിഎം അനുകൂല സംഘടനയെ ട്രോളിക്കൊണ്ടായിരുന്നു സമരത്തില്‍ പങ്കെടുക്കുന്ന സിപിഐ അനുകൂല സര്‍വീസ് സംഘടനയുടെ പ്രതികരണം.

സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ശമ്പളം ലഭിക്കില്ല, അത്യവശ്യ കാര്യങ്ങള്‍ക്കൊഴികെ അവധി അനുവദിക്കരുതെന്നു വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ENGLISH SUMMARY:

overnment offices in Kerala are likely to face partial disruption tomorrow due to a strike called by service organizations, except those affiliated with the CPM and BJP. The strike demands include clearing DA arrears, withdrawing the contributory pension scheme, and resolving the issues with the MEDISEP scheme. The government has mandated a "dies-non" policy for employees participating in the strike.