മലപ്പുറം വെറ്റിലപ്പാറ ഓടക്കയത്ത് കാട്ടാന കിണറ്റിൽ വീണു. ഓടക്കയം അട്ടറമാക്കൽ സണ്ണിയുടെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്. പുലര്‍ച്ചെയോടെയാണ് സംഭവം. ആനയെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. ആനയെ കര കയറ്റാനുള്ള ശ്രമം തുടരുകയാണ്.
അതേസമയം, തൃശൂര്‍ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം രാവിലെ ആറരയോടെ പുനരാരംഭിക്കും. ആനയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആന റസര്‍വ് വനത്തിലാണെന്നാണ് അനുമാനം. അനുയോജ്യമായ സ്ഥലമാണെങ്കിൽ ഉടൻ മയക്കുവെടി വയ്ക്കും. പുഴയുടെ സമീപത്താണ് ആനയെങ്കിൽ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റണം. വെടി പൊട്ടിച്ചും പടക്കം പൊട്ടിച്ചും ആനയെ മാറ്റും. മയക്കു വെടിയ്ക്കു ശേഷം മുറിവിന് കാട്ടിൽ തന്നെ ചികിൽസ തുടരും. ആനയെ കാട്ടിൽ തന്നെ വിടും. ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ.