എട്ട് പ്രമുഖ ശിൽപികളും ചിത്രകാരന്മാരും ചേർന്നൊരുക്കുന്ന ചിത്ര-ശിൽപ പ്രദർശനം ചാലക്കുടിയിൽ തുടങ്ങി. "റെമനന്റ്സ്" എന്ന പേരിൽ ചോല ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനം ശില്പി വി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ ശില്പികളും ചിത്രകാരൻമാരുമായ കെ. രഘുനാഥൻ, വി.വി.വിനു, ഒ.സി മാർട്ടിൻ , കെ.ആർ.കുമാരൻ , പി.ജി.ശ്രീനിവാസൻ , റോളി സൈമൺ, വേണു സെൻ, പ്രമുഖ ചിത്രകാരിയും ഫാഷൻ ഡിസൈനറുമായ സ്മിജ വിജയൻ എന്നിരുടെ മുപ്പതോളം കലാസൃഷ്ടികൾ പ്രദർശനത്തിലുണ്ട്. ഫെബ്രുവരി 10 ന് സമാപിക്കും.
കലാപഠനത്തിന്റേയും കലാസ്ഥാപനങ്ങളുടേയും ആവശ്യകത പൊതു സമൂഹം തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം അനിവാര്യമാണെന്ന് ഉദ്ഘാടനപ്രഭാഷണത്തിൽ ശിൽപി വി.കെ.രാജൻ അഭിപ്രായപ്പെട്ടു. കലാനിരൂപകനും ചിത്രകാരനുമായ ഡോ.ഷാജു നെല്ലായി മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ വി.ജെ.ജോജി അധ്യക്ഷത വഹിച്ചു