• കനത്ത ചൂടുമൂലം സംസ്ഥാനത്ത് പുറം തൊഴില്‍ സമയക്രമം പുനക്രമീകരിച്ചു
  • തൊഴിലാളികള്‍ക്ക് 12 മുതല്‍ 3 മണി വരെ വിശ്രമസമയം
  • ജോലി സമയം വിശ്രമം അടക്കം രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ഏഴുവരെ

വേനൽ ആരംഭിച്ചതും പകൽസമയത്തെ കനത്ത ചൂടും മുൻനിർത്തി സംസ്ഥാനത്തെ പുറം ജോലികൾക്കായുള്ള സമയക്രമം പുനക്രമീകരിച്ചു. വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ വിശ്രമവേള അനുവദിക്കണം. ഇവരുടെ ജോലി സമയം രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ സമയത്തിനുള്ളിൽ എട്ടുമണിക്കൂറായി നിജപ്പെടുത്തി. 

ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന വിധത്തിലും ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിക്കണം. സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാത  സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മേയ് 10 വരെയാണ് നിയന്ത്രണം.

ENGLISH SUMMARY:

Due to extreme heat, the employment schedule in the state has been revised. Stay updated on the latest work timing changes and regulations