സവര്‍ക്കര്‍ക്കെതിരായ എസ്.എഫ്.ഐ ഫ്ലെക്സ് ബോര്‍ഡില്‍ അനിഷ്ടം പരസ്യമാക്കി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഗവര്‍ണറുടെ പ്രതികരണം. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരിക്കെ സ്ഥാപിച്ച ബോര്‍ഡാണ് വിവാദത്തിന് കാരണമായത്. ഗവര്‍ണറുമായി രാഷ്ട്രീയമായ നല്ല ബന്ധം തുടരട്ടെയെന്ന ഇടതുപക്ഷ നിലപാടിനാണ് അപ്രതീക്ഷിത തിരിച്ചടിയേറ്റത്.
കാലിക്കറ്റ് സര്‍വകലാശാലക്ക് മുന്നില്‍ എസ്.എഫ്.ഐ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡില്‍ വീ നീഡ് ചാന്‍സിലര്‍,നോട്ട് സവര്‍ക്കര്‍ എന്നെഴുതിയതാണ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ പ്രകോപിപ്പിച്ചത്.അതേ വേദിയില്‍ വച്ചു തന്നെ ഗവര്‍ണര്‍ പ്രതികരിക്കുകയായിരുന്നു. സവര്‍ക്കര്‍ എങ്ങനെയാണ് രാജ്യത്തിന് ശത്രി ആയിയെന്നായിരുന്നു ഗവര്‍ണറുടെ ചോദ്യം.സവര്‍ക്കര്‍ എന്തു തെറ്റാണ് ചെയ്തത്.വീടിനേയോ വീട്ടുകാരേയോ കുറിച്ചല്ല സവര്‍ക്കര്‍ ചിന്തിച്ചത്.മറ്റുളളവര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും പറഞ്ഞ ഗവര്‍ണര്‍ ചാന്‍സിലര്‍ സര്‍വകലാശാലയില്‍ എത്തിയിട്ടുണ്ടന്നും തന്നോട് എന്തു വേണമെങ്കിലും ചോദിക്കാമെന്നും പറഞ്ഞു.
എസ്.എഫ്.ഐ മുന്‍പ് സ്ഥാപിച്ച ബോര്‍ഡാണ് വിവാദത്തിനു കാരണമായത്.കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റ് പോലും ഗവര്‍ണര്‍ക്കെതിരെ നിലപാട് എടുക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ നില്‍ക്കുബോഴാണ് ഗവര്‍ണര്‍ എസ്.എഫ്.ഐയെ കടന്നാക്രമിച്ചത്.ഗവര്‍ണറുടെ പരിപാടി തീരുംമുന്‍പ് തന്നെ വിവാദ ഫ്ലക്സ് ബോര്‍ഡ് പൊലീസിന്‍റെ സഹായത്തോടെ സര്‍വകലാശാല നീക്കി