സിനിമയിലെ വയലൻസിനെതിരെ നടന്‍ രമേഷ് പിഷാരടി. ഇത്തരം രംഗങ്ങള്‍ നിയന്ത്രിക്കപ്പെടണം. ക്രൈം ഗ്ലോറിഫൈ ചെയ്യപ്പെടുന്നു. കൊലപാതകം നോർമലൈസ് ചെയ്യുന്നു. പൊളിറ്റിക്കൽ കറക്റ്റ്നെസ് പറയുന്ന ആരും ഈ വിഷയം സംസാരിക്കുന്നില്ല. തന്റെ സിനിമയിൽ ഒരു തുള്ളി ചോര കാണിച്ചില്ലെന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു. അതേസമയം,
വർധിച്ചുവരുന്ന കൊലപാതകങ്ങൾക്ക് കാരണം സിനിമ മാത്രമല്ലെന്നു നടന്‍ ധ്യാൻ ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. മാർക്കോ കണ്ട് നോർമൽ ആയ ആരും കൊല ചെയ്യാൻ പോകില്ലെന്നും താരം പറഞ്ഞു.