കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ഇനി മുതല്‍ ശമ്പളം ഒന്നാം തീയതി അക്കൗണ്ടിലെത്തും. അന്‍പതുകോടി സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. എസ്.ബി.ഐയില്‍ നിന്നും നൂറുകോടി ഓവര്‍ഡ്രാഫ്റ്റ് എടുക്കും. 20 ദിവസത്തില്‍ അടച്ചുതീര്‍ക്കും. എണ്‍പതുകോടി രൂപ ഇന്ന് ശമ്പള അക്കൗണ്ടുകളിലേക്ക് പോകും. പെന്‍ഷനാകുന്നവരുടെ ആനുകൂല്യങ്ങള്‍ ഒരുവര്‍ഷത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കും. ലാഭത്തിലല്ലെങ്കിലും കെഎസ്ആര്‍ടിസിയില്‍ പ്രകടമായ മാറ്റമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.