കൊല്ലത്ത് പാർട്ടി സമ്മേളനം നടക്കുമ്പോൾ പാർട്ടി എംഎൽഎ എം.മുകേഷ് കൊല്ലത്തില്ല. സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് മുകേഷിന് അപ്രഖ്യാപിത വിലക്കുമായി പാർട്ടി. ലൈംഗികാരോപണക്കേസിൽ കുറ്റപത്രം കൊടുത്തതോടെയാണ് മുകേഷിനെ മാറ്റിനിർത്താൻ തീരുമാനിച്ചത്. അപ്രഖ്യാപിത വിലക്ക് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു