പത്തനംതിട്ട അടൂര്‍ അന്തിച്ചിറയില്‍ വാടകവീട്ടിലെ നായ വളര്‍ത്തല്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്ത്. നൂറിലേറെ നായ്ക്കളുണ്ടെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. വീട്ടില്‍നിന്ന് കുരയും ദുര്‍ഗന്ധവും പതിവെന്നും പരാതിയുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് നായ്ക്കളെ വളര്‍ത്തുന്ന ആളും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ആത്മഹത്യ ഭീഷണി മുഴക്കി നായയെ വളര്‍ത്തുന്ന അമ്മയും മകനും രംഗത്തെത്തി. ദുർഗന്ധവും നായ്ക്കളുടെ കുരയും കാരണം വീട്ടിൽ ഇരിക്കാൻ കഴിയാത്ത ദുരിതമാണെന്ന് നാട്ടുകാർ പറയുന്നു. നായകളെ ഉടനടി മാറ്റാൻ കഴിയുന്ന സാഹചര്യമല്ലെന്നാണ് വളർത്തുന്നവർ പറയുന്നത്.