തനിക്കെതിരായ ഇടതു സൈബർ ആക്രമണം രാഷ്ട്രീയ തന്തയില്ലായ്മയാണെന്ന് ജി. സുധാകരൻ വിമർശിച്ചു. "സൈബർ പോരാളികൾ" എന്നൊരു ഗ്രൂപ്പില്ലെന്നും ഇവർ പാർട്ടി വിരുദ്ധരാണെന്നും അദ്ദേഹം ആരോപിച്ചു. "പൊതുയോഗം വിളിച്ച് തനിക്കെതിരെ പറയാൻ ഇവർക്ക് ധൈര്യമുണ്ടോ" എന്നും അദ്ദേഹം ചോദിച്ചു. അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തു പതിനഞ്ചു പേരാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. താൻ പാർട്ടി വിരുദ്ധനല്ലെന്നും പാർട്ടി അംഗങ്ങളാണ് പാർട്ടിയുടെ സൈന്യമെന്നും കെ.പി.സി.സി. സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ലെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.
പിണറായി വിരുദ്ധനല്ലെന്നും തന്നെ പിണറായി വിരുദ്ധനാക്കാൻ ശ്രമിക്കുന്നുവെന്നും ജി. സുധാകരൻ പറഞ്ഞു. "അങ്ങനെ ശ്രമിക്കുന്നവർക്ക് നാലു മുത്തം കിട്ടുമെങ്കിൽ കിട്ടിക്കോട്ടെ" എന്നും "മരിക്കും വരെ കമ്യൂണിസ്റ്റ് ആയിരിക്കും" എന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും ഇല്ലെന്നും അതിൻ്റെ കാലം കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.