ആശമാരുടെ സമരത്തെ വീണ്ടും അധിക്ഷേപിച്ച് സിപിഎം. ചില ദുഷ്ട ബുദ്ധികളുടെ തലയിലുദിച്ചതാണ് സമരമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍ പറഞ്ഞു. കവയത്രി റോസ്മേരി ഉള്‍പ്പെടെയുളളവര്‍ ഇന്ന് ആശമാര്‍ക്ക് പിന്തുണയുമായെത്തി.
ഒരു കൈയില്‍ തുല്യതയ്ക്കുവേണ്ടി ഉയര്‍ത്തിപിടിച്ച ത്രാസേന്തി മറുകൈയില്‍ ചൂഷിതരായ മനുഷ്യരെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന സ്ത്രീ ശില്പത്തിനു കീഴെ 34-ാം ദിവസം ആശമാര്‍ പോരാട്ടം തുടരുകയാണ് . അവര്‍ക്ക് നീതിയ്ക്കായി കൂടുതല്‍ പേരുടെ പിന്തുണ.
എന്നാല്‍ അവഹേളനം തുടരുകയാണ് സിപിഎം. ആശ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതാണെന്നും, അത് തിരിച്ചറിഞ്ഞ് സമരത്തിൽ നിന്ന് പിൻമാറണമെന്നും ഇ പി ജയരാജന്‍.