താമരശ്ശേരി വിദ്യാർത്ഥി സംഘർഷത്തിൽ മരണപ്പെട്ട ഷഹബാസിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട് എം ജെ ഹയർസെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ മജോസയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച് നൽകും
പൂർവവിദ്യാർത്ഥികൾ, സ്കൂൾ അധ്യാപകർ, മാനേജ്മെന്‍റ്, പിടിഎ എന്നിവരുമായി സഹകരിച്ച് പദ്ധതി പൂർത്തീകരിക്കും. തുടങ്ങിവച്ച വീട് നിർമ്മാണം പൂർത്തീകരിക്കുക എന്ന ഷഹബാസിന്റെ ആഗ്രഹസാക്ഷാൽക്കാരം പൂർത്തീകരിക്കുക എന്ന ആഗ്രഹത്തോടെയാണ് ഈ പദ്ധതിയുമായി മുന്നോട്ട് വന്നതെന്ന് കുടുംബത്തെ അറിയിച്ചു. കുടുംബവുമായി ചർച്ച ചെയ്തശേഷം മജോസ പ്രസിഡന്‍റ് എം എ ഗഫൂർ മാസ്റ്ററുടെ അധ്യക്ഷതയിൽ സ്കൂളിൽ ചേർന്ന സംയുക്ത യോഗത്തിലാണ് തീരുമാനമായത്.
മുനവ്വർ അബൂബക്കർ, സി പി മുഹമ്മദ് നിസാർ, പി പി മുഹമ്മദ് റാഫി, എം മുഹമ്മദ് അലി, പി മുഹമ്മദ് ഇസ്മായിൽ, സിദ്ദീഖ് മലബാരി, എം പി മുഹമ്മദ് ഇസ്‌ഹാക്ക്, സവീഷ് ഐ, ഇഖ്ബാൽ കത്തർമൽ, പി.ടി സൗദ, എംകെ നാസർ. എം അബ്ദുൽ മുനീർ, ഫസലുൽബാരി, കമറുദ്ധീൻ, സൈനുദ്ദീൻ സി കെ, ഹംസ പറക്കുന്ന്, എന്നിവർ പങ്കെടുത്തു.