പക്ഷിയുടെ ചിറക് ഇടിച്ചതിനെ തുടര്‍ന്ന് തിരുവനനന്തപുരം ബെംഗളൂരു ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി. രാവിലെ 7.30ന് ടേക്ക് ഓഫ് ചെയ്ത 6E 6629 വിമാനമാണ് തിരിച്ചിറക്കിയത്. റണ്‍വേ അറ്റകുറ്റപണി നടക്കുന്നതിനാല്‍ വൈകിട്ട് ആറരക്ക് മാത്രമാകും മറ്റൊരു വിമാനം യാത്രക്കാരുമായി ബംഗളൂരുവിലേക്ക് പോവുക. ഹോട്ടല്‍ മുറികള്‍ ആവശ്യമുള്ളവര്‍ക്ക് നല്‍കിയെന്നും ചിലര്‍ക്ക് ടിക്കറ്റ് റദ്ദാക്കി പണം നല്‍കിയെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു