മുണ്ടക്കൈ ചൂരൽമല ടൗൺഷിപ്പിൽ വീടു നിർമാണം ഡിസംബറോടെ പൂർത്തിയാക്കാനാകുമെന്ന് ഊരാളുങ്കൽ സൊസൈറ്റി. ഭൂമി കയ്യിൽ കിട്ടിയാൽ ഉടൻ നിർമാണം തുടങ്ങും.അതിനിടെ പുനരധിവാസ ടൗൺഷിപ്പിന് എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമി സർക്കാർ ഏറ്റെടുത്തു. ഹൈക്കോടതിയിൽ 26.5 കോടി രൂപ കെട്ടിവച്ചെന്ന് കലക്ടർ ഡി.ആർ മേഘശ്രീ മനോരമന്യൂസിനോട് പറഞ്ഞു. ടൗൺഷിപ്പ് തറക്കല്ലിടലിനു ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തി.
ENGLISH SUMMARY:
The construction of the Mundakkai Churalmala Township is expected to be completed by December, according to the Ooralungal Society. Work will begin immediately once the land is acquired. Meanwhile, the government has taken over 64 hectares of land in Elston Estate for the resettlement township. The Collector, D.R. Meghashree, stated that ₹26.5 crore has been locked in the High Court. Preparations for the foundation stone laying are in the final stages.