കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് കണ്ടത്
ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ പൊലീസ് കസ്റ്റഡിയിൽ
ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. നായ്ക്കൾ കടിച്ചുവലിച്ച നിലയിൽ പകുതി ശരീരഭാഗമാണ് കണ്ടെത്തിയത്. ജനിച്ച ഉടനെ ജീവനില്ലാത്തതിനാൽ അന്യസംസ്ഥാന തൊഴിലാളികൾ കുഴിച്ചിട്ടതായാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ പൊലീസ് കസ്റ്റഡിയിലാണ്.
ENGLISH SUMMARY:
A newborn’s body was discovered at Khajanappara Estate in Idukki by workers installing a drinking water pipeline. The remains, partially mauled by stray dogs, indicate the baby was buried shortly after birth. Police have taken a Jharkhand-based couple into custody for further investigation.