ഫയല്‍ ചിത്രം
സുപ്രിയ മേനോൻ അർബൻ നക്സലെന്ന ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍റെ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് ആനി രാജ. ആര്‍എസ്എസ് സൂപ്പര്‍ സെന്‍സേഴ്സ് ആകുന്നുവെന്ന് ആനി രാജ മനോരമ ന്യൂസിനോട് പറഞ്ഞു. എമ്പുരാന്‍ സിനിമയ്ക്കെതിരെയുള്ളത് ഫാഷിസ്റ്റ് ആക്രമണം. പേര് പറഞ്ഞ് വ്യക്തിപരമായുള്ള അധിക്ഷേപം പ്രതിഷേധാര്‍ഹം. അര്‍ബന്‍ എന്താണെന്നോ നക്സല്‍ എന്താണന്നോ അറിയാത്ത നേതാക്കളാണ് വിമര്‍ശിക്കുന്നതെന്നും ആനിരാജ.
സുപ്രിയ മേനോൻ അർബൻ നക്സലെന്നായിരുന്നു ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍റെ പരാമര്‍ശം. സുപ്രിയയെ, മല്ലിക സുകുമാരൻ നിലക്ക് നിർത്തണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആശാവർക്കർമാർക്ക് പിന്തുണയുമായി അങ്കമാലിയിൽ നടത്തിയ പരിപാടിയിലായിരുന്നു വിവാദ പരാമർശം.
‘എമ്പുരാന്‍’ വിഷയത്തില്‍ ചര്‍ച്ചകളും വിവാദങ്ങളും ആളിപ്പടരുമ്പോള്‍ പ്രതികരണവുമായി പ്രിഥ്വിരാജിന്‍റെ അമ്മ നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമ മേഖലയില്‍ ശത്രുക്കള്‍ ഉണ്ടെന്ന് മല്ലിക സുകുമാരന്‍ പ്രതികരിച്ചു. എമ്പുരാന്‍റെ സ്ക്രിപ്റ്റ് എല്ലാവരും ഒരുമിച്ചിരുന്ന് വായിച്ചതാണ്. മേജര്‍ രവിയുടെ പോസ്റ്റ് കണ്ടാണ് പ്രതികരിക്കാം എന്ന് തീരുമാനിച്ചത്'.പൃഥ്വിരാജിന്‍റെ ജാതകം ആര്‍എസ്എസ് മുഖപത്രത്തിന് അറിയില്ലെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.
എപ്പോള്‍ പ്രതികരിക്കണം, എങ്ങനെ വേണം എന്നെല്ലാം പൃഥ്വിരാജിന് ബോധ്യമുണ്ട്. മേജര്‍ രവിയെപ്പോലെയുള്ള കൂട്ടുകാര്‍ ഇങ്ങനെ മോഹന്‍ലാലിനെ കൊച്ചാക്കാമോ എന്നും മല്ലിക ചോദിക്കുന്നു. തന്‍റെ എഫ്ബി പോസ്റ്റ് കണ്ട് മമ്മൂട്ടി മെസജ് അയച്ചെന്നു അത്കണ്ട് കണ്ണുനിറഞ്ഞു പോയെന്നും മല്ലിക സുകുമാരന്‍ മനോരമന്യൂസിനോട് പറഞ്ഞു.