എമ്പുരാന്‍ വിവാദങ്ങളിലുള്ള പ്രതികരണങ്ങള്‍ക്ക് പിന്നാലെ മല്ലിക സുകുമാരനും സുപ്രിയ മേനോനുമെതിരെ വ്യക്തിപരമായ ആക്രമണവുമായി ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്. സുപ്രിയ അര്‍ബന്‍ നക്സലേറ്റാണെന്നും അഹങ്കാരിയായ മരുമകളെ നിലയ്ക്ക് നിര്‍ത്താനാണ് മല്ലിക ശ്രമിക്കേണ്ടതെന്നും ഗോപാല കൃഷ്ണന് പറഞ്ഞു.
'മല്ലിക സുകുമാരനോട് പറയാനുള്ളത്, നിങ്ങളുടെ വീട്ടില്‍ ഒരാള്‍ ഉണ്ടല്ലോ, മരുമകള്‍. ആ മരുമകള്‍, ആ അര്‍ബന്‍ നക്സല്‍ പോസ്റ്റിട്ട് നാട്ടുകാരോട് പറഞ്ഞത്, തരത്തില്‍ കളിക്കെടാ എന്‍റെ ഭര്‍ത്താവിനോട് കളിക്കണ്ട എന്നാണ്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത് എന്നാണ് പറയാനുള്ളത്,' ഗോപാലകൃഷ്ണന് പറഞ്ഞു.
മോഹന്‍ലാലിന് അറിയാത്തത് ഒന്നും എമ്പുരാനില്‍ ഇല്ലെന്ന് വ്യക്തമാക്കി മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ സീനുകളെല്ലാം മോഹന്‍ലാലിന് കാണിച്ചുകൊടുക്കുന്ന കാര്യം പൃഥ്വി പറഞ്ഞിരുന്നു. എമ്പുരാന്‍ വിവാദത്തില്‍ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണ്. മോഹന്‍ലാലിനെ പൃഥ്വിരാജ് ചതിച്ചെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. ലാലിനെയും ആന്‍റണിയെയും സുഖിപ്പിച്ചാല്‍ സുഖിപ്പിച്ചാല്‍ എന്തെങ്കിലും കിട്ടുമെന്നുള്ളവരാണ് ഇതിന് പിന്നില്‍. വിവാദത്തില്‍ മേജര്‍ രവി നടത്തിയ പരാമര്‍ശം മോശമായിപ്പോയെന്നും മല്ലിക പറഞ്ഞു.