missing-student-found-pune

കോഴിക്കോട്  മലാപ്പറമ്പ് സൈനിക സ്കൂളില്‍ നിന്ന് കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. പുണെ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്‍ നിന്നാണ് കുട്ടിയെ നടക്കാവ് പൊലീസ് കണ്ടെത്തിയത്. ബീഹാര്‍ സ്വദേശിയായ വിദ്യാര്‍ഥിയെ 24ന്  സ്കൂള്‍ ഹോസ്റ്റലില്‍ നിന്ന് കാണാതാവാകുകയായിരുന്നു. പാലക്കാട് നിന്ന് ട്രെയിന്‍ കയറിയ വിദ്യാര്‍ഥിയുടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ  കണ്ടെത്തിയത്.

ഹോസ്റ്റലിന്‍റെ മൂന്നാം നിലയില്‍ നിന്നും കേബിള്‍ വഴി തൂങ്ങിയിരങ്ങി അതിസാഹസികമായാണ് കുട്ടി കടന്നുകളഞ്ഞത്. ആദ്യം കോഴിക്കോടും പിന്നീട് പാലക്കാടും കുട്ടി എത്തിയിരുന്നതായി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുട്ടി ദന്‍ബാദ് എക്സ്പ്രസില്‍ കുട്ടി പുണെയില്‍ എത്തിയതായി സ്ഥിരീകരിച്ചിരുന്നു. ഇന്ന് രാത്രിയോടുകൂടിയാണ് കുട്ടിയെ കണ്ടെത്തിയത്. നാളെ അന്വേഷണ സംഘം കുട്ടിയുമായി കേരളത്തിലേക്ക് തിരിക്കും. 

ഒപ്പം ആരുമുണ്ടായിരുന്നില്ലെന്നും ഒറ്റയ്ക്കാണ് പുണെയില്‍ എത്തിയതെന്നുമാണ് കുട്ടി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ആരോടും അധികം അടുപ്പം സൂക്ഷിക്കാത്ത പ്രകൃതക്കാരനാണ് കുട്ടി. കുട്ടിയുടെ ഇന്‍സ്റ്റഗ്രാം മെസേജുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഫലമുണ്ടായിരുന്നില്ല. കുട്ടി മുന്‍പും സഹപാഠികളോട് താന്‍ ഇവിടെ നിന്ന് പോകും, സ്കൂളില്‍ നിന്നും പോകും എന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ സഹപാഠികള്‍ ഇത് കാര്യമായി എടുക്കുകയോ അധ്യാപകരെ അറിയിക്കുകയോ ചെയ്തിരുന്നില്ല. കുട്ടിയെ കാണാതായതിന് ശേഷമാണ് ഇവര്‍ വിവരം വെളിപ്പെടുത്തുന്നത്. 

ENGLISH SUMMARY:

The 13-year-old student who went missing from Malaparamba Sainik School in Kozhikode has been found. The Nadakkavu police located him at a lodge near Pune railway station. The student, a native of Bihar, had gone missing from the school hostel on the 24th. Based on CCTV footage showing him boarding a train from Palakkad, the police launched an investigation, which led to his discovery in Pune.