വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ പാസായതോടെ മുനമ്പത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന ബിജെപി അവകാശവാദത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സമരസമിതി. ബില്ലിന് മുന്‍കാല പ്രാബല്യമില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം ആയുധമാക്കി യുഡിഎഫും സിപിഎമ്മും ബിജെപി വാദം തള്ളി. ബില്ലിനെ അനുകൂലിക്കണമെന്ന ആവശ്യം എം.പിമാര്‍ അംഗീകരിക്കാത്തതിൽ വേദനയെന്ന് കെ.സി.ബിസിയും പ്രതികരിച്ചു.
പുലര്‍ച്ചെ ലോക്സഭയില്‍ ബില്‍ പാസായ സമയം മുനമ്പത്തെ സമരപ്പന്തലില്‍ പടക്കം പൊട്ടിച്ചായിരുന്നു ആഘോഷം. മുനമ്പത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടുവെന്ന പ്രഖ്യാപനവുമായി ബിജെപി നേതാക്കളും രംഗതെത്തി. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്‍റെ വാക്കുകളെ വിശ്വാസത്തിലെടുത്തായിരുന്നു സമരസമിതിയുടെ പ്രതികരണം.
മുനമ്പം പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമാണ് ബില്ലെന്ന വാദം മന്ത്രി പി. രാജീവ് തള്ളി. ന്യൂനപക്ഷങ്ങളെ വഞ്ചിക്കാനുള്ള ശ്രമമെന്നും ഉടന്‍ യാഥാര്‍ഥ്യം ബോധ്യപ്പെടുമെന്നും മന്ത്രി. പത്ത് മിനിറ്റുകൊണ്ട് മുനമ്പത്തെ വിഷയം സംസ്ഥാന സര്‍ക്കാരിന് പരിഹരിക്കാമെന്ന് ആവര്‍ത്തിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സംഘപരിവാര്‍ അജണ്ടയ്ക്ക് സിപിഎം കുടപിടിക്കുന്നുവെന്നും കുറ്റപ്പെടുത്തി.
മുനമ്പം ജനതയെ കുടിയൊഴിപ്പിക്കരുതെന്ന നിലപാട് മുസ്ലിം ലീഗും ആവര്‍ത്തിച്ചു. പാണക്കാട് സാദിഖലി ഷിഹാബ് തങ്ങള്‍,
ബില്ലിനെ എതിര്‍ത്ത ജനപ്രതിനിധികളുടെ നിലപാടില്‍ വേദനയുണ്ടെങ്കിലും പ്രതിഷേധമില്ലെന്ന് കെസിബിസി വ്യക്തമാക്കി. ബില്ല് രാജ്യസഭയിലും പാസാക്കിയ ശേഷം ബിജെപി നേതാക്കള്‍ നാളെ മുനമ്പം സമരപന്തലിലെത്തും.