ലഹരിയെ ചെറുക്കാന്‍ കണ്ണൂരില്‍ അമ്മമാരുടെ റാലി. മദേഴ്സ് ആര്‍മി എന്ന് പേരിട്ട കൂട്ടായ്മ പയ്യാമ്പലത്ത് നടത്തിയ പ്രകടനം ലഹരിക്കെതിരായ താക്കീതായി മാറി.
മുന്‍ ഡിജിപി ഋഷിരാജ് സിങാണ് അമ്മമാരുടെ റാലിയ്ക്ക് പതാക വീശിയത്. കണ്ണൂരിന്‍റെ തെരുവില്‍ നാടിന് വിപത്തായ ലഹരിമരുന്ന് മാഫിയക്കെതിരെ അമ്മ മനസുകള്‍ ഒന്നിച്ചപ്പോള്‍ പെണ്‍കരുത്തിന്‍റെ ശക്തി വീണ്ടും തെളിയിക്കപ്പെട്ടു. അന്ധകാരമായ ലഹരിയില്‍ നിന്ന് ജീവിതത്തിലേക്കുള്ള പ്രകാശത്തെ സൂചിപ്പിച്ച് അവരോരോരുത്തരും കൈകളില്‍ വിളക്കുകളേന്തി.
ലഹരിക്കെതിരായ സന്ദേശം സമൂഹത്തിന് നല്‍കുകയെന്നതാണ് കൂട്ടായ്മയുടെ ആദ്യ ദൗത്യം. പോരാട്ടം ഇനിയും ശക്തമായി തുടരുമെന്ന് അമ്മമാര്‍. പുതുതലമുറ നശിക്കുന്നത് കണ്ട് വേദനിച്ചെത്തിയ അമ്മൂമ്മമാരും, സ്വന്തം തലമുറയോട് ലഹരിക്കെതിരായ സന്ദേശം പകര്‍ന്ന് കുട്ടികളും അമ്മമാരുടെ റാലിയ്ക്കെത്തി.