andhra-govt-liquor-policy

ഇനി ഒന്നാം തീയതിയും പ്രത്യേക അനുമതിയോടെ ചടങ്ങുകൾക്ക് ഹോട്ടലുകളിൽ മദ്യം വിളമ്പാം. വിവാഹം, അന്തർദേശീയ കോൺഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ് നൽകിയിരിക്കുന്നത്. കരട് മദ്യനയത്തിന് മന്ത്രിസഭായോഗം  അംഗീകാരം നൽകി 

ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകൾക്ക് മദ്യം നൽകുന്നതിന് ചടങ്ങുകൾ മുൻകൂട്ടി കാണിച്ച് എക്സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. പ്രത്യേക അനുമതി ദിവസം ബാർ തുറക്കരുതെന്നും ചടങ്ങിൽ മാത്രം മദ്യം വിളമ്പാമെന്നുമാണ് നിര്‍ദേശം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യ നൽകാം. യാനങ്ങൾക്ക് ബാർലൈസൻസ് നൽകും.  ടൂറിസത്തിന്റെ പേരിലാണ് അനുമതികൾ നൽകിയിരിക്കുന്നത്. 

എന്നാൽ ബാറുകൾക്കും ഔട്ട് ലൈറ്റുകൾക്കുമുള്ള ഒന്നാം തീയതി യിലെ ഡ്രൈ ഡേ തുടരും. ഡ്രൈ മാറ്റിയില്ലെങ്കിലും ചടങ്ങുകൾക്കായി മദ്യം വിളമ്പാം എന്നുള്ളത് ബാർ ഹോട്ടലുകൾക്ക് നേട്ടമാണ്. ഡ്രൈ മാറ്റണം എന്നായിരുന്നു ബാർ ഉടമ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നത്.  കള്ള് ഷാപ്പുകളുടെ ദൂരപരിധിയിൽ മാറ്റമില്ല. 400 മീറ്റർ ദൂരപരിധി തുടരും. മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഐടി പാർക്കുകളിലെ ക്ലബ്ബ് മാതൃകയിലുള്ള ബാർ ഇത്തവണയും കരട് മദ്യ നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെയും മധ്യമത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും മാനദണ്ഡങ്ങളെയും ഫീസിനെയും സംബന്ധിച്ച് ധാരണയായിരുന്നില്ല. 

ബാറുകളുടെ വാർഷിക ലൈസൻസ് ഫീസ് 35 ലക്ഷമായി തന്നെ തുടരും. പഴയ മദ്യനത്തിൽ നിന്ന് മറ്റുള്ളവയ്ക്ക് മാറ്റങ്ങൾ ഇല്ലെന്നാണ് സൂചന. ഇന്നത്തെ മന്ത്രിസഭായോഗമാണ് കരട് നയത്തിന് അംഗീകാരം നൽകിയത് 

ENGLISH SUMMARY:

Liquor can be served on the first day with special permission