തിരുവനന്തപുരം മുതലപ്പൊഴിയിൽ പൊഴിമുഖം ടൺ കണക്കിന് മണൽ മൂടി അടഞ്ഞു. വള്ളങ്ങൾ കടലിലിറക്കാനാകെ കടുത്ത ദുരിതത്തിലാണ് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ. മണൽ നീക്കം ചെയ്യാൻ കാര്യക്ഷമമല്ലാത്ത ഡ്രഡ്ജർ ഇറക്കി സർക്കാർ ജനങ്ങളെ പറ്റിച്ചെന്നും മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. ആയിരക്കണക്കിന് വള്ളങ്ങൾ മത്സ്യബന്ധനത്തിന് പോകേണ്ട തുറമുഖത്തെ കാഴ്ച യന്ത്രങ്ങളുപയോഗിച്ചും ആളുകൾ കൂട്ടം ചേർന്നും വള്ളം തളളി യിറക്കേണ്ട അവസ്ഥ.
ടൺ കണതിന് മണൽ അടിഞ്ഞതോടെ 11 വർഷത്തിനും ശേഷം, മുതലപ്പൊഴി പൂർണമായും മൂടി പോയി. രണ്ടാഴ്ച മുമ്പ് സംഭവിക്കാനിരിക്കുന്ന ദുരന്തം മുൻകൂട്ടിക്കണ്ട മത്സ്യത്തൊഴിലാളികൾ വൻ പ്രക്ഷോഭം നടത്തിയിരുന്നു. അന്ന് സമരമവസാനിപ്പിക്കാൻ വാഗ്ദാനം ചെയ്ത ഡ്രജർ കാഴ്ച വസ്തുവായി കിടക്കുന്നു. മണ്ണു മാന്തി യന്ത്രങ്ങളുപയോഗിച്ച് ചെറിയ തോതിൽ മണ്ണു നീക്കുന്നെങ്കിലും ഒരു പ്രയോജനവുമില്ല
മറുവശത്ത് അഴൂർ ഭാഗത്തെ വീടുകളിൽ വെള്ളം കയറിഞ്ഞുടങ്ങി. അദാനി പോർട്ട് പണി നടക്കുമ്പോൾ ഡ്രജിങ് കാര്യക്ഷമമായിരുന്നു. വിഴിഞ്ഞു പ്രവർത്തന ക്ഷമമായതോടെ മണൽ നീക്കാനുള്ള സർക്കാർ താല്പര്യവും അവസാനിച്ചു.