തിരുവോണ ബംപര്‍ ഭാഗ്യവാന്‍ ആരെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കേരള തമിഴ്നാട് അതിര്‍ത്തിയായ വാളയാറില്‍ ലോട്ടറിയെടുക്കാന്‍ തമിഴ്നാട്ടുകാരുടെ തിരക്ക്. കഴിഞ്ഞതവണ ബംപറടിച്ചത് വാളയാറില്‍ നിന്നും തമിഴ്നാട് സ്വദേശികളായ സുഹൃത്തുക്കളെടുത്ത ടിക്കറ്റിനായിരുന്നു എന്നതും വില്‍പന കൂടാന്‍ കാരണമാണ്. കുടുംബസമേതമാണ് പലരും ടിക്കറ്റെടുക്കാനെത്തുന്നത്. ബംപറിന് മികച്ച വില്‍പ്പനയെന്ന് കച്ചവടക്കാരും ഭാഗ്യം കനിയുമെന്ന പ്രതീക്ഷയുമായി ഭാഗ്യാന്വേഷികളും.