t-siddique-shafi-parambil

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്‍റെ ചുവന്ന കുപ്പായമിട്ട ചിത്രം പങ്കുവച്ച് ടി സിദ്ദിഖിന്റെ പരിഹാസം.  'ചെമ്പട ഇത് ചെമ്പട' എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. ചുവന്ന ഷര്‍ട്ടും ചുവന്ന കുടയും ചൂടി നില്‍ക്കുന്ന ഷാഫിയുടെ ചിത്രമാണ് പോസ്റ്റിലുള്ളത്. ഷാഫിയെ കളിയാക്കിയവര്‍ക്കുള്ള മറുപടിയാണ് ആ പോസ്റ്റെന്നാണ് കമന്‍റുകള്‍. പോസ്റ്റ് ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടകരയില്‍ വോട്ട് അഭ്യര്‍ഥിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തിയിരുന്നു. 'ചെമ്പടയിത് ചെമ്പട, ശൈലജ ടീച്ചറുടെ ചെമ്പട, ചെമ്പടയിത് ചെമ്പട ഇ.എം.എസ്സിന്റെ ചെമ്പട...' എന്നീ മുദ്രാവാക്യങ്ങളോടെയാണ് ഷാഫിയെയും പ്രവര്‍ത്തകരെയും സിപിഎം പ്രവര്‍ത്തകര്‍ അന്ന് തടഞ്ഞത്. ഇതിന്‍റെ വിഡിയോ അടക്കം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

തങ്ങളെ മുദ്രാവാക്യങ്ങളുമായി കളിയാക്കിയതിനോ നേരിട്ടതിനോ അന്ന് യു‍ഡിഎഫ് പ്രവര്‍ത്തകരോ ഷാഫിയോ മറിച്ചൊന്നും പറഞ്ഞിരുന്നില്ല. ഇന്നിതാ, വ്യക്തമായ ഭൂരിപക്ഷത്തോടെ അവര്‍ക്കുള്ള മറുപടി കാണിക്കുകയാണ് ഷാഫി എന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായം.

ENGLISH SUMMARY:

T Siddique post goes viral on social media