cpm-crisis

ടി പി കേസ് – പി ജയരാജന്‍ മനു തോമസ് സൈബര്‍ പ്രതിസന്ധയിലാക്കിയിരിക്കെ പ്രതികരിക്കാതെ  മൗനം തുടര്‍ന്ന് സിപിഎം സംസ്ഥാന നേതൃത്വം. ആഭ്യന്തര സെക്രട്ടറി  ശിക്ഷയിളവിന് ത‍ടയിട്ടെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ടിപി കുറ്റവാളികള്‍ക്ക് വേണ്ടി പിന്നീടും പൊലീസ് സ്റ്റേഷനുകളില്‍ തുടര്‍നടപടികള്‍ നടന്നുവെന്നതാണ് പാര്‍ട്ടിയ  പ്രതിരോധത്തിലാക്കുന്നത്.

തിരഞ്ഞെടുപ്പ് അവലോകനത്തിന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ ഏറ്റവുമധികം വിമര്‍ശനം ഏറ്റുവാങ്ങിയത് ആഭ്യന്തരവകുപ്പായിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ മറ്റൊരാള്‍ കൂടി അഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുവെന്ന വിമര്‍ശനം പാര്‍ട്ടികമ്മിറ്റിയില്‍ ഉയര്‍ന്നിരുന്നു. ഇതുകഴിഞ്ഞ് ഒരാഴ്ച പിന്നിടുന്നതിനടെയാണ് ടിപി കേസ് കുറ്റവാളികള്‍ക്ക് ശിക്ഷയിളവിനുള്ള നീക്കം പുറത്തുവരുന്നത്. ‌‌

 

ടിപി കുറ്റവാളികള്‍ക്ക് ഇളവ് നല്‍കുന്നത് ആഭ്യന്തര സെക്രട്ടറി തടഞ്ഞിട്ടും അതിന് ശേഷവും പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് മൊഴിയെടുക്കുന്നതിനായി കെ കെ രമക്ക് ഫോണ്‍ കോളുകള്‍ ചെന്നിരുന്നു. സര്‍ക്കാര്‍ തുടര്‍നടപടി ഒഴിവാക്കിയിട്ടും കുറ്റവാളികള്‍ക്ക് വേണ്ടി ആഭ്യന്തരവകുപ്പില്‍ തുടര്‍പ്രവര്‍ത്തനം നടന്നിരുന്നുവെന്നതാണ് ഇതു വ്യക്തമാക്കുന്നത്.  കേന്ദ്രകമ്മിറ്റി യോഗത്തിന് ഡല്‍ഹയിലെത്തിയ  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്നും  ചോദ്യങ്ങളോട് പ്രതികരിച്ചില്ല

ഇതിനിടെയാണ്  പി ജയരാജനെിരെ മനു തോമസ് ഉന്നയിച്ച ആരോപണങ്ങളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. രണ്ടു വിഷയങ്ങളിലും പരസ്യമായി മറുപടി  സംസ്ഥാന നേതൃത്വം  തയാറാവുന്നില്ല

ENGLISH SUMMARY:

TP Case Controversy And Cyber Attack; CPM Under Crisis