TOPICS COVERED

ഭരണവിരുദ്ധ വികാരമാണ് ലോക്സഭ തിരിഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെങ്കില്‍ തിരഞ്ഞെടുപ്പിന് മുമ്പും പിമ്പും കെ.എസ്.യു വും യു.ഡി.എസ്.എഫ് മുന്നണിയും ക്യാംപസുകളില്‍  നേടുന്ന അട്ടിമറി ജയങ്ങള്‍ക്ക് പിന്നിലെന്താണ്. സാധാരണക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ക്യാംപസിലെ വിധി നിര്‍ണയത്തിലും അടിസ്ഥാനമാകുന്നുണ്ടോ. ഭരണ പ്രതിപക്ഷ വിദ്യാര്‍ഥി നേതാക്കള്‍ നിലപാട് വ്യക്തമാക്കുന്നു.

കെ.എസ്.യു എന്ന് ഉച്ചരിച്ചാല്‍ അടി കിട്ടിയിരുന്ന കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളജില്‍ 28 വര്‍ഷത്തിനുശേഷമാണ് കെ എസ്.യു എം.എസ്.എഎഫ് സഖ്യം ചരിത്ര വിജയം നേടിയത്.പതിറ്റാണ്ടിനുശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ തിരിച്ചുപിടിച്ചതിന് പിന്നാലെയുള്ള മറ്റൊരു അട്ടിമറി. 43 വര്‍ഷത്തിനുശേഷം തിരിച്ചുപിടിച്ച മഞ്ചേരി എന്‍.എസ്.എസ്. കോളജ്, ഒറ്റപ്പാലം എന്‍.എസ്എസ്, പാലക്കാടെ വിക്ടോറിയ, കോഴക്കോട്ടെ ഗുരുവായൂരപ്പന്‍ കോളജ്..അങ്ങനെ അടുത്തകാലത്ത് വടക്കന്‍ കേരളത്തില്‍ മാത്രം എസ്.എഫ്.ഐയുടെ കോട്ടകള്‍ തകര്‍ന്ന ക്യാംപസുകള്‍  നിരവധിയാണ്. ‌

എത്ര നിഷേധിച്ചാലും ഒരു കാര്യം വ്യക്തമാണ്. വിദ്യാര്‍ഥി രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്ത് വിധി നിര്‍ണയിച്ചിരുന്ന ക്യംപസുകള്‍ ഇന്നില്ല. വിലക്കയറ്റം മുതല്‍ സാധാരണക്കാരനെ ബാധിക്കുന്നതെല്ലാം പൊതുസമൂഹത്തിന്റ ഭാഗമായ, സമൂഹമാധ്യമങ്ങളില്‍ ജീവിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഇന്ന് വിഷയങ്ങളാണ്.

ENGLISH SUMMARY:

Is the anti-government sentiment affecting SFI as well? What's behind the upheaval in campuses