ke-ismail

TOPICS COVERED

ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ തടി രക്ഷപെടാന്‍ കുറ്റം മുഖ്യമന്ത്രിയുടെ തലയില്‍ വയ്ക്കുകയാണെന്ന് സിപിഐ നേതാവ് കെ ഇ ഇസ്മയില്‍. മന്ത്രിമാരെല്ലാം പരിശുദ്ധന്മാരും നൂറ് ശതമാനം പരിപൂര്‍ണരുമാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നും കെ ഇ ഇസ്മയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അടിമുടി തിരുത്തലാണ് ഇസ്മയില്‍ ആവശ്യപ്പെടുന്നത്. 

 

തിരഞ്ഞെടുപ്പ് തോല്‍വിയെപ്പറ്റി വിശദമായ ചര്‍ച്ചകള്‍ സംസ്ഥാനത്ത് നടക്കുമ്പോഴാണ് കെ ഇ ഇസ്മയിലിന്‍റെ പ്രതികരണം. തോല്‍വിയില്‍ നിന്ന്് പാഠം ഉള്‍ക്കൊണ്ട് തിരുത്തിയില്ലെങ്കില്‍ വരാന്‍ പോകുന്ന ദുരന്തം ചിന്തിക്കുന്നതിനെക്കാള്‍ വലുതായിരിക്കും. തോല്‍വിയില്‍ മുഖ്യമന്ത്രിയുടെ ശൈലിയ കുറ്റപ്പെടുത്തതിനോട് ഇസ്മയില്‍ വിയോജിക്കുകയാണ്.  മുഖ്യമന്ത്രിയുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അത് തിരുത്തപ്പെടണം. ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളാണ് പ്രധാനമായും തിരുത്തപ്പെടേണ്ടത്. തുടര്‍ഭരണം താഴെതട്ടില്‍ അഹന്തക്ക് കാരണമായിട്ടുണ്ട് . ബംഗാളിലും തൃപുരയിലും സംഭവിച്ചതും കെ ഇ ഇസ്മയില്‍ ഓര്‍മിപ്പിക്കുന്നു

ENGLISH SUMMARY:

There is no point in blaming the Chief Minister for the defeat; KE Ismail