mb-rajesh-01

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷശ്രമമെന്ന് മന്ത്രി എം.ബി.രാജേഷ്. ആരെയെങ്കിലും സംരക്ഷിക്കാനുണ്ടെങ്കില്‍ ഹേമ കമ്മിറ്റിയെ നിയോഗിക്കുമോ ?. ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് സങ്കുചിത രാഷ്ട്രീയ താല്‍പര്യമെന്നും മന്ത്രി. കോണ്‍ക്ലേവില്‍ ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന് പറയുന്നത് തെറ്റന്നും റിപ്പോര്‍ട്ടില്‍ നിയമപരമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

 

അതേസമയം, ഹേമകമ്മിറ്റിക്ക് മൊഴിനല്‍കിയ സ്ത്രീകള്‍ ആർജവത്തോടെ മുന്നോട്ട് വന്ന് പരാതി നല്‍കാന്‍ തയ്യാറാകണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. പരാതികള്‍ ഉണ്ടെങ്കിലേ കേസ് നിലനില്‍ക്കുകയുള്ളൂ. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ആരെയും തേജോവധം ചെയ്യാനാകില്ല. . സർക്കാർ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് വിഷയങ്ങള്‍ ചർച്ച ചെയ്യാനുള്ള വേദി മാത്രമാണെന്നും സതീദേവി പറഞ്ഞു.

ENGLISH SUMMARY:

Hema committee report minister mb rajesh against opposition