P-Sasi-cpm-0403

പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ സിപിഎമ്മിനുള്ളില്‍ സമ്മര്‍ദം ശക്തം.  പി.വി. അൻവറിന്‍റെ പരാതിയില്‍ അന്വേഷമുണ്ടാകുമെന്ന്  എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഉയര്‍ന്നുവന്ന എല്ലാ പ്രശ്നങ്ങളും ഗൗരവമായി  പരിശോധിക്കുമെന്ന് എം.വി. ഗോവിന്ദനും വ്യക്തമാക്കി.  ശശിയുടെ ധിക്കാരപരവും അഹങ്കാരവും നിറഞ്ഞ നിലപാട് സിപിഎം സഹയാത്രികര്‍ക്ക് യോജിക്കാന്‍ കഴിയുന്നതല്ലെന്ന് കാരാട്ട്  റസാഖ് മനോരമ ന്യൂസിനോട് പറഞ്ഞു 

 

എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ തെറ്റായ നീക്കങ്ങളെപറ്റി പി. ശശിയെ അറിയിച്ചിട്ടും അത് ഗൗനിച്ചില്ല എന്ന് ആരോപണമാണ് പി. വി. അന്‍വര്‍ ഉയര്‍ത്തിയത്. തത്വത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് സഹായം ചെയ്യുന്ന അജിത് കുമാറിനെ  പി. ശശി സഹായം ചെയ്യുന്നു എന്ന് അര്‍ഥം. എം.ആര്‍. അജിതകുമാറിനെതിരെ അന്വേഷണം ആരംഭിക്കുന്നതോടെ അതില്‍ പി. ശശിയെകൂടി അതില്‍ ഉള്‍പ്പെടുത്താതിരിക്കാനാവില്ലെന്നാണ് സിപിഎമ്മിനെ ഒരു വിഭാഗത്തിന്‍റെ നിലപാട്. അതിനാല്‍  ശശിയെ സ്ഥാത്ത് നിന്ന് മാറ്റണമെന്ന് ഇവര്‍ പാര്‍ട്ടി – മുന്നണി നേതൃത്വങ്ങളെ അറിയിച്ചതായാണ് വിവരം.  ശശിയെ സംരക്ഷിക്കാതെയും അന്‍വറിനെ തള്ളാതെയുമുള്ള  എം.വി. ഗോവിന്ദന്‍റെ പ്രതികരണം ആകാംക്ഷ ഉണര്‍ത്തുന്നതാണ് 

ആര്‍ക്കെതിരായ പരാതിയും അന്വേഷിക്കും.  എല്‍ഡിഎഫിന് വേവലാതിയില്ലെന്നും കണ്‍വീനറും  മനോരമ ന്യൂസിനോട് പറഞ്ഞോടെ ശശിയുടെ ഭാവിയില്‍ ആശങ്ക നിഴലിക്കുന്നുണ്ട്. ശശിയോട്  സിപിഎം സഹയാത്രികര്‍ക്കുള്ള അമര്‍ഷം പ്രകടമാക്കുന്നുന്നതാണ് കൊടുവള്ളി  മുന്‍ എംഎല്‍എ കാരാട്ട റസാക്കിന്‍റെ എഫ്ബി പോസ്റ്റും മനോരമ ന്യൂസിനോടുള്ള പ്രതികരണവും.  

പി. ശശിക്കെതിരായ ആരോപണം മുഖ്യമന്ത്രിയെ നേരിട്ട് ബാധിക്കുന്നതിനാല്‍ ശശിയെ മുഖ്യമന്ത്രി കൈവിടുമോ എന്നതാണ് ഇനി അറിയേണ്ടത്. മുഖ്യമന്ത്രി കൈവിട്ടാല്‍ ശശി രാജിവെയ്ക്കുകയോ സ്ഥാനത്ത് നിന്ന് പാര്‍ട്ടി നീക്കുകയോ ചെയ്യാം. എന്നാല്‍ ശശിയെ നീക്കിയാല്‍ എം. ശിവശങ്കറിന് ശേഷം പൊളിറ്റിക്കല്‍ സെക്രട്ടറിയേ കൂടിയെ കൂടി മാറ്റേണ്ടി വരുന്ന  മുഖ്യമന്ത്രിയുടെ  കഴിവില്ലായ്മയെ ചൊല്ലി ചര്‍ച്ചകള്‍ ഉയരും. അതിനാല്‍ തീരുമാനം വളരെ  ആലോചിച്ച് മാത്രമാവും.