എ.ഡി.ജി.പിയെ മാറ്റനിര്‍ത്തി അന്വേഷിക്കണമെന്നത് അന്‍വറിന്റെ മാത്രം ആവശ്യമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആ അഭിപ്രായമില്ല. ചില മാധ്യമങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റപ്പെടുത്തുന്നു, അന്‍വറിന്റെ വെളിപ്പെടുത്തലില്‍ നിയമപരമായ നടപടികള്‍ എടുത്തു. അന്‍വറോ പി.ശശിയോ ശരിയെന്ന് ചോദ്യത്തിന് കാത്തിരിക്കൂവെന്നും ശിവന്‍കുട്ടി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും പൊലീസിനെതിരെയും അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ ലക്ഷ്യം എന്തോണോ അത് സാധ്യമാവുകയാണ്.  അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ നിജസ്ഥതി അറിയണമെന്നാണ് ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉയരുന്ന വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസും സമ്മേളനങ്ങളില്‍ പ്രതിക്കൂട്ടില്‍ തന്നെയാണ്. അതേസമയം AGDP യെ മാറ്റാതെയുള്ള അന്വേഷണത്തെ മന്ത്രി വി ശിവന്‍കുട്ടി ന്യായീകരിച്ചു. അന്‍വറോ പി.ശശിയോ ശരിയെന്ന ചോദ്യത്തിന് കാത്തിരിക്കൂവെന്ന് മറുപടി.

നാളെ തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അൻവറിന്റെ പരാതി ചർച്ച ചെയ്ത് സിപിഎം  അന്വേഷണം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെയും സംസ്ഥാന സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ അഭാവം ഇപ്പോഴാണ് മനസ്സിലാകുന്നത് എന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഈ വിധം പാർട്ടി തകരില്ലായിരുന്നു എന്നാണ് ബ്രാഞ്ച് സമ്മേളനങ്ങളിൽ ഉയരുന്ന ചർച്ചകള്‍.

ENGLISH SUMMARY:

V Sivankutty on PV Anvar allegations adgp