സര്‍ക്കാരില്‍ ആര്‍.എസ്.എസിനാണ് കൂടുതല്‍ സ്വാധീനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എ.ഡി.ജി.പിയെ മാറ്റമില്ലെന്ന് പറഞ്ഞതോടെ അക്കാര്യം വ്യക്തമായി. അന്‍വറിനെ തൃപ്തിപ്പെടുത്താന്‍ സത്യസന്ധനായ മലപ്പുറം എസ്.പിയെ മാറ്റി. പൊലീസിന് എന്തു സന്ദേശമാണ് മുഖ്യമന്ത്രി നല്‍കുന്നതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. എ.ഡി.ജി.പിയുടെ മൊഴി രേഖപ്പെടുത്തുന്നത് പ്രഹസനമെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.